Monday, September 21, 2015

പതിനാലായിരത്തോളം കിലോമീറ്ററുകൾ നിർത്താതെ പറക്കാനാണ് എയർ ഇന്ത്യ ഒരുങ്ങുന്നത്.

ന്യൂഡൽഹി∙ ലോകത്ത് ഏറ്റവുമധികം ദൂരം നിർത്താതെ പറക്കാൻ എയർ ഇന്ത്യ തയാറെടുക്കുന്നു. ഇന്ത്യയിലെയും യുഎസിലെയും ഐടി ഹോട്ട്സ്പോട്ടുകളായ ബെംഗളൂരുവിനെയും സാൻഫ്രാൻസിസ്കോയെയും ബന്ധിപ്പിച്ചുള്ള പതിനാലായിരത്തോളം കിലോമീറ്ററുകൾ നിർത്താതെ പറക്കാനാണ് എയർ ഇന്ത്യ ഒരുങ്ങുന്നത്. ഈയാഴ്ച അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി സിലിക്കൺ വാലി സന്ദർശിക്കുമ്പോൾ വിമാന സർവീസിന്റെ പ്രഖ്യാപനം ഉണ്ടാകും. സാൻഫ്രാൻസിസ്കോയിൽ നിന്ന് ഇന്ത്യയിലേക്കു നേരിട്ടുള്ള വിമാന സർവീസുകളില്ല.
ഡൽഹിയിൽ നിന്നോ ബെംഗളൂരുവിൽ നിന്നോ ആയിരിക്കും വിമാനം പുറപ്പെടുന്നത്. മിക്കവാറും ബെംഗളൂരുവായിരിക്കും തിരഞ്ഞെടുക്കുക. നിർത്താതെ പറക്കുന്നതിനാൽ 17 - 18 മണിക്കൂറുകൾ എടുക്കും യാത്രയ്ക്ക്. എയർ ഇന്ത്യയ്ക്ക് ഏറ്റവും അഭിമാനകരമായ ഈ സർവീസുകൾ ആരംഭിക്കുന്നത് പുതിയ ചെയർമാനായ അശ്വനി ലോഹനിയുടെ നേതൃത്വത്തിലാണ്. കൂടാതെ, അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കു നേരിട്ടുള്ള സർവീസും ആരംഭിക്കുമെന്നും എയർഇന്ത്യ അറിയിച്ചു. ബോയിങ് 777 - 200 ലോങ് റേഞ്ച് വിമാനമാണ് ഈ യാത്രയ്ക്ക് ഉപയോഗിക്കുകയെന്ന് എയർഇന്ത്യ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Share:

0 comments:

Post a Comment

Definition List

Unordered List

Support