Sunday, September 20, 2015

തെക്കുഭാഗം ഗ്രാമപ്പഞ്ചായത്ത് - ചരിത്രം

കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കില്‍ ചവറ ബ്ളോക്കുപരിധിയിലാണ് തെക്കുഭാഗം ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തുള്‍പ്പെടുന്ന ചവറ ബ്ളോക്കുപ്രദേശം ഓണാട്ടുകര കാര്‍ഷികമേഖലയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നു. ആകെ പതിമൂന്ന് വാര്‍ഡുകളാണ് തെക്കുംഭാഗം പഞ്ചായത്തിലുള്ളത്. 20.26 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള തെക്കുംഭാഗം പഞ്ചായത്ത് ചവറ ബ്ളോക്കിലെ ഏറ്റവും വിസ്തൃതിയുള്ള പഞ്ചായത്താണ്. ഇത്രയും വിസ്തൃതിയുള്ള പഞ്ചായത്താണെങ്കില്‍ കൂടി മേല്‍പ്പറഞ്ഞ ബ്ളോക്കിലെ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ളതും ഏറ്റവും കുറച്ചു ജനസംഖ്യയുള്ള രണ്ടാമത്തെ പഞ്ചായത്തുമാണ് തെക്കുംഭാഗം. വടക്കുഭാഗത്ത് ചവറ, തേവലക്കര എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മണ്‍റോത്തുരുത്ത് പഞ്ചായത്തും, തെക്കുഭാഗത്ത് തൃക്കരുവാ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് നീണ്ടകര പഞ്ചായത്തുമാണ് തെക്കുംഭാഗം പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ . 1978-ല്‍ തെക്കുംഭാഗം പഞ്ചായത്ത് രണ്ടായി വിഭജിച്ചാണ് നീണ്ടകര പഞ്ചായത്ത് രൂപീകരിക്കുന്നത്.
Share:

0 comments:

Post a Comment

Definition List

Unordered List

Support