Monday, September 21, 2015

എന്‍.എസ്.എസ്. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി

കോട്ടയം: എന്‍.എസ്.എസ്. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാന്‍ മറ്റുള്ള സാമുദായിക സംഘടനകളുമായി ചര്‍ച്ച നടത്താനുള്ള എസ്.എന്‍.ഡി.പി. യോഗത്തിന്റെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നതിന് ആരെങ്കിലുമായി എന്‍.എസ്.എസ്. ചര്‍ച്ച നടത്താനും ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സംവരണ വ്യവസ്ഥിതിയില്‍ മാറ്റം വരുത്താതെ വിശാല ഹിന്ദു ഐക്യത്തില്‍ പങ്കാളിയാകില്ല. അതിന് ആരെങ്കിലും ശ്രമിച്ചാല്‍ അതുമായി എന്‍.എസ്.എസ്. സഹകരിക്കില്ല-സുകുമാരന്‍ നായര്‍ പറഞ്ഞു
Share:

0 comments:

Post a Comment

Definition List

Unordered List

Support